കെ.പി.സി.സി ദുഖാചരണം
Thursday 17 July 2025 1:43 AM IST
തിരുവനന്തപുരം: സി.വി പത്മരാജന്റെ നിര്യാണത്തെ തുടർന്ന് കെ.പി.സി.സി ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചതായി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.