താനൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത് & വെൽനെസ്സ് സെന്ററിന് രണ്ടാം സ്ഥാനം

Thursday 17 July 2025 1:45 AM IST

താനൂർ: സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡിൽ മോര്യയിലെ താനൂർ ഗവ. ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന് ജില്ലയിൽ രണ്ടാംസ്ഥാനം. 98.75 ശതമാനം സ്‌കോർ നേടി. നേരത്തെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷനും താനൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് ലഭിച്ചിരുന്നു. ഇവിടെ കിടത്തി ചികിത്സ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. സൈക്കാട്രി, സ്‌പോർട്സ് എന്നീ ഒ.പി.കൾ ഡിസ്‌പെൻസറിയിൽ ഉടനെ ആരംഭിക്കും. നിലവിൽ ദിവസവും യോഗ പരിശീലനമുണ്ട്. മുനിസിപ്പാലിറ്റിയിലെ വാർഡ് അടിസ്ഥാനത്തിൽ അങ്കണവാടികൾ കേന്ദ്രീകരിച്ച് സ്ത്രീകൾ കൂടുതലായെത്തുന്ന കമ്മ്യൂണിറ്റി യോഗ, ഡിസ്‌പെൻസറിയിൽ ക്ലിനിക്കൽ യോഗ എന്നിവ നടക്കുന്നുണ്ട് വയോജനങ്ങൾക്കായി ഓപ്പൺ ജിമ്മും ആരംഭിച്ചിട്ടുണ്ട്. കായകൽപ്പ് പുരസ്‌കാര നേട്ടത്തിന് ഡിസ്‌പെൻസറിയെ സജ്ജമാക്കിയ എല്ലാവരെയും നഗരസഭ ചെയർമാൻ റഷീദ് മോര്യ അഭിനന്ദിച്ചു.