സാഹിത്യോത്സവം കൊയിലാണ്ടിയിൽ
Friday 18 July 2025 12:47 AM IST
കോഴിക്കോട്: എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ല സാഹിത്യോത്സവം 19, 20 തിയതികളിൽ കൊയിലാണ്ടിയിൽ നടക്കും. ആയിരത്തിലധികം പ്രതിഭകൾ 12 വേദികളിലായി 176 മത്സരങ്ങളിൽ മാറ്റുരക്കും. 19ന് രാവിലെ 11ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കും. സാഹിത്യ നിരൂപകൻ കെ.വി സജയ് ഉദ്ഘാടനം ചെയ്യും. 'കാലികം' ടോക് സീരീസിൽ കെ.വി. സജയ്, ജാബിർ നെരോത്ത്, എം.ലുഖ്മാൻ എന്നിവർ പ്രസംഗിക്കും. 20ന് ഉച്ചകഴിഞ്ഞ് 3.30ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി.പി.എം. ഫൈസി വില്യാപ്പള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഷാഫി അഹ്സനി, സി.എം. ഷഫീഖ്, ജുനൈദ് നൂറാനി, കമാൽ, നൗഫൽ മുടപ്പിലാവ് എന്നിവർ പങ്കെടുത്തു.