പ്രതിഷേധ സംഗമം
Thursday 17 July 2025 5:10 PM IST
കൊച്ചി: പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസരംഗത്തെയും തകർത്ത സംസ്ഥാന സർക്കാരിനെതിരെ 23ന് കളക്ടറേറ്റിന് മുമ്പിൽ 'യു.ഡി.എഫ് പ്രതിഷേധ സംഗമം' സംഘടിപ്പിക്കാൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, അൻവർ സാദത്ത് എം.എൽ.എ, നേതാക്കളായ ദീപ്തി മേരി വർഗീസ്, അബ്ദുൽ ഗഫൂർ, ജോണി അരീക്കാട്ടിൽ, ജോർജ് സ്റ്റീഫൻ, ഇ.എം മൈക്കിൾ, വി.കെ സുനിൽകുമാർ, പി. രാജേഷ്, തമ്പി ചെള്ളത്ത്, എൻ.ഒ. ജോർജ്, നവീൻ ശശിധരൻ, ഒ. ദേവസി എന്നിവർ പ്രസംഗിച്ചു.