ദയാവധം: സ്വാഗതം ചെയ്ത് ജോസ് മാവേലി

Thursday 17 July 2025 5:30 PM IST

ആലുവ: അസുഖം ബാധിച്ച തെരുവുപട്ടികളെ ദയാവധം ചെയ്യാമെന്ന സർക്കാർ തീരുമാനത്തെ തെരുവുനായ സംഘം ചെയർമാൻ ജോസ് മാവേലി സ്വാഗതം ചെയ്തു. രോഗബാധിതരായ നായകളെ വെറ്റിനറി വിദഗ്ധന്റെ സാക്ഷ്യപത്രത്തോടെ ദയാവധം നടത്താമെന്നാണ് സർക്കാർ തീരുമാനം. രോഗബാധിതർ എന്നതുകൊണ്ട് പേ പിടിച്ച നായകൾ എന്നാണോ സർക്കാർ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണം. സർവേ പ്രകാരം കേരളത്തിലെ തെരുവിലെ നായകളിൽ പകുതിയും പേവിഷബാധയുള്ളവയാണ്. അതിനാൽ തീരുമാനം നടപ്പിലാക്കിയാൽ കേരളത്തിലെ നായകളുടെ എണ്ണം പകുതിയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മാവേലി പറഞ്ഞു.