ബി.ഒ.സി.ഐ നേതൃസംഗമം

Thursday 17 July 2025 6:17 PM IST

കൊച്ചി: ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഒഫ് ഇന്ത്യ (ബി.ഒ.സി.ഐ) ദക്ഷിണമേഖലാ നേതൃസംഗമവും ദേശീയ കമ്മിറ്റി യോഗവും ഇന്നും നാളെയും കൊച്ചിയിൽ നടക്കും. ടൗൺഹാളിൽ നാളെ രാവിലെ 9.30ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബി.ഒ.സി.ഐ കേരള ചെയർമാൻ ബിനു ജോൺ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. ബി.ഒ.സി.ഐ ദേശീയ പ്രസിഡന്റ് പ്രസന്ന പട്‌വർധൻ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി സുവനീർ പ്രകാശിപ്പിക്കും. ടി.ജെ വിനോദ് എം.എൽ.എ, മേയർ എം. അനിൽകുമാർ, ബി.ഒ.സി.ഐ ചെയർമാൻ ജഗ്‌ദേവ് സിംഗ് ഖൽസാ തുടങ്ങിയവർ സംസാരിക്കും.