രാമായണ മാസാചരണം
Thursday 17 July 2025 6:24 PM IST
കൊച്ചി: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ രാമായണ മാസാചരണം വാരിയം റോഡിലെ പ്രജ്ഞാപ്രതിഷ്ഠാനിൽ രജിസ്ട്രാർ പ്രൊഫ. ടി. അശോകൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡീൻ പ്രൊഫ. മഞ്ജുള ആർ.അയ്യർ, ക്യാമ്പസ് അഡ്മിനിസ്ട്രേറ്റർ റിട്ട. ക്യാപ്ടൻ വി.രവീന്ദ്രൻ, അസി. പ്രൊഫസർ ഡോ. എ.സി. സനിത തുടങ്ങിയവർ പ്രസംഗിച്ചു. സർവകലാശാലയിലെ ഗ്രന്ഥ ക്ലബിന്റെ അഭിമുഖ്യത്തിലാണ് കർക്കടകം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിക്ക് തുടക്കമായത്. സർവകലാശാലയുട വിവിധ ക്യാമ്പസുകളിൽ ദിവസവും പാരായണമുണ്ടാകും. പ്രശ്നോത്തരി ഉൾപ്പെടെ മത്സരങ്ങളും കലാപരിപാടികളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.