മിൽമ ചികിത്സ സഹായം കൈമാറി

Friday 18 July 2025 12:08 AM IST
മിൽമ സൂപ്പർ വൈസർ എ.വി അശ്വിത ചെക്ക് കൈമാറുന്നു

കാളികാവ്: കാളികാവ് അഞ്ചച്ചവിടി ക്ഷീര സഹകരണ സംഘത്തിന്റെ കീഴിൽ മിൽമ ചികിത്സാ സഹായം വിതരണം ചെയ്തു.സംഘത്തിലെ അംഗങ്ങളും രോഗികളുമായ ആളുകൾക്കാണ് സഹായം നൽകിയത്.

കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായം നൽകൽ ,സബ്സിഡി ലഭ്യമാക്കൽ, ഗുണ മേന്മയുള്ള കാലിത്തീറ്റ ലഭ്യമാക്കൽ എന്നിവയാണ് സംഘത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.കൂടുതൽ പാൽ ഉദ്പാദിപ്പിക്കുന്നതിന് മിൽമ മലബാർ മേഖല യൂണിയനുമായി സഹകരിച്ച് കൂടുതൽ പശുക്കളെ വളർത്തുന്നതിന് കർഷകർക്ക് പ്രോൽസാഹനം നൽകുന്ന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.ക്ഷീര സഹകരണ സംഘം പ്രസിഡന്റ് കെ.വി യൂസഫ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടരി പി.പുഷ്പ, വൈസ് പ്രസിഡന്റ് പറമ്പൻ ഹുസൈൻ, വി.ആമിന തുടങ്ങിയവർ പങ്കെടുത്തു.