ലഹരി മരുന്നുമായി ചുമട്ടുതൊഴിലാളികൾ അറസ്റ്റിൽ
Friday 18 July 2025 1:12 AM IST
കോതമംഗലം: ലഹരി മരുന്നുമായി രണ്ട് ചുമട്ടുതൊഴിലാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരുമലപ്പടിയിൽ നിന്ന് ഓടക്കാലി സ്വദേശികളായ മംഗലപ്പാറ നിസാർ(39), ചിറ്റേത്തുകുടി കുഞ്ഞുമുഹമ്മദ് ( 44 )എന്നിവരാണ് പിടിയിലായത്. മെത്താംഫെറ്റമിനും കഞ്ചാവുമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. രാസലഹരിയായ മെത്താംഫെറ്റമിൻ ഒരു ഗ്രാമാണ് പിടിച്ചെടുത്തത്. ഇരുവരും നിരീഷണത്തിലായിരുന്നുവെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസ് പറഞ്ഞു.