മഞ്ഞപ്പിത്ത പ്രതിരോധം: വീട്ടുമുറ്റ ക്ലാസിന് തുടക്കമായി
Friday 18 July 2025 12:18 AM IST
പെരിന്തൽമണ്ണ: പുലാമന്തോൾ ഗ്രാമപഞ്ചായത്ത് ചെമ്മലശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടുമുറ്റ ക്ലാസുകൾക്ക് തുടക്കമായി. എല്ലാ വാർഡുകളിലും പ്രത്യേക സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾ സംഘടിപ്പിക്കുകയും മഞ്ഞപ്പിത്തം സംബന്ധിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. വാർഡ് മെമ്പർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, എം.എൽ.എസ്.പി നേഴ്സ്, ആശാ പ്രവർത്തകർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ പ്രത്യേക ബോധവത്ക്കരണ ക്ലാസുകൾ, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷൻ, പനി സർവ്വേ എന്നിവയും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു.