സർട്ടിഫിക്കറ്റ് വിതരണം
Friday 18 July 2025 12:02 AM IST
താമരശ്ശേരി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കെ 4 കെയർ പദ്ധതിയുടെ രണ്ടാം ബാച്ച് പരിശീലനം മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് ഹോസ്പിറ്റലിൽ പൂർത്തിയാക്കി. ഇവർക്കുള്ള സർട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ശരീഫ് വിതരണം ചെയ്തു. രോഗികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ, അപകടം സംഭവിച്ച് ചികിത്സയിൽ കഴിയുന്നവർ, പ്രസവശുശ്രൂഷ ആവശ്യമായവർ തുടങ്ങിയവർക്ക് നടപ്പാക്കുന്ന പുതിയ ആരോഗ്യപരിചരണ പദ്ധതിയാണ് കെ 4 കെയർ. മിഹ്റാസ് ഹോസ്പിറ്റലിൽ ഇത് രണ്ടാം തവണയാണ് പരിശീലനം. 23 പേരാണ് പരിശീലനം നടത്തിയത്. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ശരീഫ് മുഖ്യാതിഥിയായി. ഓപ്പറേഷൻസ് ഡയറക്ടർ ഇബ്നു ബാസ് അദ്ധ്യക്ഷത വഹിച്ചു. സുരേഷ്, അഭിലാഷ്, മോനിഷ തുടങ്ങിയവർ പ്രസംഗിച്ചു.