സ്‌പെഷ്യൽ ഗ്രാമസഭ
Friday 18 July 2025 12:04 AM IST
കൂടരഞ്ഞി: പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ സ്‌പെഷ്യൽ ഗ്രാമസഭ ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഓണത്തോടനുബന്ധിച്ച് തൊഴിൽ ആവശ്യമായ100 കുടുംബങ്ങൾക്ക് തൊഴിൽ നൽകുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്നും ആതിനുള്ള പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സൂചിപ്പിച്ചു. കില റിസോഴ്സ്പേഴ്സൺ രമ്യ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സുമായി ബന്ധപ്പെട്ട റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, മോളി തോമസ് എന്നിവർ പങ്കെടുത്തു.