സ്നേഹവീട് സമർപ്പിച്ചു

Friday 18 July 2025 1:06 AM IST
രാജന്റെ കുടുംബത്തിനായി പനങ്ങാട്ടിരി പൗരാവലി നിർമ്മിച്ച സ്‌നേഹവീടിന്റെ സമർപ്പണം എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ നിർവ്വഹിക്കുന്നു.

കൊല്ലങ്കോട്: പനങ്ങാട്ടിരി മുടക്കോട്ടിൽ വീടും അകത്തുണ്ടായിരുന്ന മുഴുവൻ സാധന സാമഗ്രികളും കത്തിനശിച്ച രാജന്റെ കുടുംബത്തിന് പനങ്ങാട്ടിരി പൗരാവലി നിർമ്മിച്ച സ്‌നേഹവീടിന്റെ സമർപ്പണം എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ നിർവ്വഹിച്ചു. പൗരാവലി സെക്രട്ടറി എൻ.ഭാസ്‌കരൻ അദ്ധ്യക്ഷനായി. കമ്മിറ്റി പ്രസിഡന്റ് ബി.പത്മനാഭൻ, ഖജാൻജി ആർ.സുമേഷ്, മറ്റുഭാരവാഹികളും അംഗങ്ങളുമായ വി.രഘു, ആർ.ശിവദാസൻ, പുരുഷോത്തമൻ, കെ.മോഹനൻ, ബലരാമൻ, വേണുഗോപാൽ, വെങ്കിടേശ്വരൻ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ഏഴിന് പുലർച്ചെയാണ് തൊഴിലാളി കുടുംബത്തിന്റെ ഓലമേഞ്ഞ പുരയും രേഖകളും ഉൾപ്പെടെ സകലതും കത്തിയമർന്നത്.