വികസിത കേരളം: ഹെൽപ്പ് ഡെസ്ക്ക്
Thursday 17 July 2025 9:15 PM IST
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലെത്തിക്കാനുള്ള ബി.ജെ.പി ഹെൽപ്പ് ഡെസ്കിന്റെ എറണാകുളം സിറ്റി ജില്ലാതല ഉദ്ഘാടനം സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. കൃഷ്ണകുമാർ നിർവഹിച്ചു. ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹ. ഇൻ ചാർജ് എ. അനൂപ്, ജില്ലാ ഇൻ ചാർജ് അഡ്വ. രമാദേവി തോട്ടുങ്കൽ, ബി.ജെ.പി ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, അഡ്വ. പ്രിയ പ്രശാന്ത്, ഹെൽപ്പ് ഡെസ്ക് ഇൻ ചാർജ് സി.എ. സജീവൻ എന്നിവർ പ്രസംഗിച്ചു. ഫോൺ: 0484-2351419, 8138921649.