മലബാർ റിവർ ഫെസ്റ്റ്: മഴ നടത്തം 20ന്
Friday 18 July 2025 12:19 AM IST
തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തും മുത്തപ്പൻപുഴ ടൂറിസം വികസന സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന മഴ നടത്തം 20ന് രാവിലെ ഒമ്പതിന് ലിന്റോ ജോസഫ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യും. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ അദ്ധ്യക്ഷത വഹിക്കും. വെള്ളരിമലയുടെ കാനന ഭംഗിയും ഒലിച്ചുചാട്ടത്തിന്റെ ആകർഷണീയതയും ആസ്വദിച്ചറിയാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. ഒലിച്ചുചാട്ടം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലും മറ്റനേകം മനോഹര വെള്ളച്ചാട്ടങ്ങളും മറ്റു മനോഹര പ്രകൃതി ദൃശ്യങ്ങളും യാത്രികരെ കാത്തിരിപ്പുണ്ട്. രാവിലെ ഒമ്പത് മണിക്ക് മുത്തപ്പൻപുഴ ഹിൽ റാഞ്ചസ് റിസോർട്ടിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഡ്രീം റോക്ക് റിസോർട്ടിൽ സമാപിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കാം. 9495412425, 9495307990.