വിജയികളെ അനുമോദിച്ചു
Friday 18 July 2025 12:22 AM IST
അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പി ടി എയുടെയും എസ് എം സിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പി ടി എ പ്രസിഡന്റ് സുഭാഷ് വാസുദേവൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർമാരായ ആശാ ഷാജി, ലതാശശി ,എസ്.എം.സി ചെയർപേഴ്സൺ സുമ നരേന്ദ്ര, പ്രിൻസിപ്പൽ സുമിനാ കെ ജോർജ്, ഹെഡ്മാസ്റ്റർ ആർ.രാജേഷ്, മുൻ ഹെഡ്മാസ്റ്റർ കെ കൃഷ്ണകുമാർ, കെ.രാധാകൃഷ്ണൻ ,സിന്ധു മാധവൻ തുടങ്ങിയവർ സംസാരിച്ചു