ഉല്ലാസ് പദ്ധതി പരിശീലനം

Friday 18 July 2025 12:02 AM IST
ഉല്ലാസ് പദ്ധതി

കോഴിക്കോട്: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ 'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസും ജില്ലാ സാക്ഷരതാ മിഷനും ചേർന്ന് നടത്തുന്ന സർവേ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റുകൾക്ക് പരിശീലനം സംഘടിപ്പിച്ചു. തിരുവമ്പാടി അൽഫോൻസാ കോളേജിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഫാ. സജി മംഗരയിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ ഫസീൽ അഹമ്മദ്, വൈസ് പ്രിൻസിപ്പൽ എം.സി സെബാസ്റ്റ്യൻ, ഫാ. ഷിജു മാത്യു, ടി.വി അജിത തുടങ്ങിയവർ പ്രസംഗിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർമാരായ പി വി ശാസ്തപ്രസാദ്, പി പ്രശാന്ത് കുമാർ എന്നിവർ വിഷയാവതരണം നടത്തി.