പ്രവാസി ലീഗ് സമ്മേളനം

Friday 18 July 2025 12:43 AM IST
പ്രവാസി ലീഗ്

കോഴിക്കോട്: പ്രവാസികൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രവാസി സഭ - പ്രവാസി ലീഗ് സംസ്ഥാന പ്രവർത്തക സമ്മേളനം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 20ന് ഉച്ചയ്ക്ക് 2.30ന് ലീഗ് ഹൗസിൽ നടക്കുന്ന പരിപാടിയിൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ അദ്ധ്യക്ഷത വഹിക്കും. ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പ്രസംഗിക്കും. മെമ്പർഷിപ്പ് പ്രവർത്തന വിശദീകരണം ലീഗ് സംസ്ഥാന സെക്രട്ടറി അബദുറഹ്മാൻ രണ്ടത്താണി നടത്തും. പത്രപ്രവർത്തകൻ കമാൽ വരദൂർ, ട്രൈയിനർ ഹാരിസ് മടപ്പള്ളി, യു.സി. രാമൻ, എം.എ റസാഖ്, പ്രവാസി ലീഗ് ദേശീയ കൺവീനർ എം.എസ് അലവി എന്നിവർ പ്രസംഗിക്കും.