ഫാൽക്കെ സിനിമ പരമ്പര ഇന്ന്
Friday 18 July 2025 12:46 AM IST
വടകര:അദ്ധ്യാപകർ,വിദ്യാർത്ഥികൾ, പഠനാന്തരീക്ഷം എന്നിവയെ മുൻനിർത്തി പുറത്തിറങ്ങിയ ലോക-ഇന്ത്യൻ വിഭാഗങ്ങളിൽപ്പെട്ട സിനിമ പരമ്പരയുമായി ഫാൽക്കെ ഫിലിം സൊസൈറ്റി. ഇന്ന് വൈകിട്ട് ആറിന് 'ഹിച്കി'(ഹിന്ദി) പ്രദർശനത്തോടെയാണ് തുടക്കമാവുക. രോഗത്തിനടിമയായ നൈനാ മാത്തൂർ എന്ന അദ്ധ്യാപികയുടെ ധീരമായ ഇടപെടലിന്റെ കഥ'ട്യൂറെറ്റ് സിൻഡ്രോം' ,ബ്രാഡ്കൊഹാന്റെ നോവൽ ചലച്ചിത്രാവിഷ്കാരം. 'ഫ്രണ്ട് ഓഫ് ദ ക്ലാസ്' , ശ്രവണശേഷിയില്ലാത്ത കുട്ടികളെ ബേസ്ബോൾ പരിശീലിപ്പിക്കുന്ന കായികാദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടേയും കഥ പറയുന്ന കൊറിയൻ സിനിമ ഗ്ലോബ് ,അദ്ധ്യാപനത്തിൽ തീരെ താത്പര്യമില്ലാത്ത ഒരാൾ വിദൂര ഗ്രാമത്തിലേക്ക് അദ്ധ്യാപകനായി തുടർന്നുള്ള സംഭവവികാസങ്ങൾ ചിത്രീകരിച്ച ഭൂട്ടാൻ സിനിമ ലുണാനാ യാക്ക് ഇൻ ദി ക്ലാസ് റൂം എന്നിവയാണ് ദിവസങ്ങളിൽ ഫാൽകെ ഫിലിംഹൗസിൽ പ്രദർശിപ്പിക്കുക.