റോട്ടറി ക്ളബ് ഭാരവാഹികൾ സ്ഥാനമേറ്റു
Friday 18 July 2025 12:13 AM IST
കൈപ്പട്ടൂർ : പത്തനംതിട്ട സൗത്ത് റോട്ടറി ക്ളബ് ഭാരവാഹികളായ പ്രസിഡന്റ് ടി.ജി.ചെറിയാൻ, സെക്രട്ടറി വി.എസ്.കോശി, ട്രഷറർ കെ.കെ.ജോണി എന്നിവർ സ്ഥാനമേറ്റു. റോട്ടറി ഗവർണർ ഡോ.ജി.സുമിത്രൻ മുഖ്യാതിഥിയായിരുന്നു. എ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അസി.ഗവർണർ രാജി ഫിലിപ്പ്, എ.കെ.സജീവ്, ജോൺ മാത്യു, പി.ജി.മോഹൻകുമാർ, ജിനു തൈവിളയിൽ, പി.എൻ.ശ്രീദത്ത്, ടി.സി.സഖറിയ എന്നിവർ പ്രസംഗിച്ചു.