അദ്ധ്യാപക നിയമനം
Friday 18 July 2025 12:20 AM IST
വെച്ചൂച്ചിറ : സർക്കാർ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ ഫിസിക്‌സ്, ലക്ചറർ ഇൻ മാത്തമാറ്റിക്‌സ് തസ്തികകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും പി.എച്ച്.ഡി , നെറ്റ് ആണ് യോഗ്യത. ഇവയുടെ അഭാവത്തിൽ 55 ശതമാനം മാർക്കുള്ള ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം, തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 21 രാവിലെ 10ന് വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 266671.