കേരള സർവകലാശാല
പി.ജി പ്രവേശനം
അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 21 വരെ പുതിയ രജിസ്ട്രേഷൻ നടത്താം. ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം, തുടങ്ങി എല്ലാ തിരുത്തലുകളും നടത്താം.
ആർട്സ് ആന്റ് സയൻസ് എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനത്തിന് 21 വരെ ഓപ്ഷനുകൾ നൽകാം.
ബിഎഡ് പ്രവേശനത്തിന് നിലവിൽ രജിസ്ട്രേഷൻ നടത്താത്തവർക്ക് 24 വരെ പുതിയ രജിസ്ട്രേഷൻ നടത്താം. പുതിയ ഓപ്ഷനുകൾ ചേർക്കൽ, റീവാല്യൂവേഷൻ/ഗ്രേസ് മാർക്ക് ഉൾപ്പെടുത്തൽ, കാറ്റഗറി മാറ്റം, തുടങ്ങി എല്ലാ തിരുത്തലുകളും നടത്താം.
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് www.keralauniversity.ac.in വെബ്സൈറ്റിൽ 31വരെ അപേക്ഷിക്കാം.
കാര്യവട്ടം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ), എംബിഎ ജനറൽ (ഈവനിംഗ് - റഗുലർ) പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 19ന് രാവിലെ 11ന് നടത്തും.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി സർവകലാശാല വാർത്തകൾ
ബിരുദം; സപ്ലിമെന്ററി അലോട്ട്മെന്റ് അഫിലിയേറ്റഡ് കോളേജുകളിൽ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഓൺലൈനിൽ രജിസ്റ്റർ 25 ന് രാവിലെ പത്തുവരെ നീട്ടി. ഒന്നും രണ്ടും സപ്ലിമെന്ററി അലോട്ട്മെന്റുകൾ 28 നും,ഓഗസ്റ്റ് 1 നും പ്രസിദ്ധീകരിക്കും.
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ എം.എസ്.സി എൻവയോൺമെന്റ് സയൻസ് ആൻഡ് മാനേജ്മെന്റ് (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 23 ന് കാലടി ശ്രീശങ്കര കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ രണ്ടാം മേഴ്സി ചാൻസ് ജൂലായ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ ഓഗസ്റ്റ് 6 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എ ആനിമേഷൻ, എം.എ ഗ്രാഫിക് ഡിസൈൻ, എം.എ സിനിമ ആൻഡ് ടെലിവിഷൻ, എം.എ പ്രിന്റ് ആൻഡ് ഇലക്ട്രോണിക് ജേർണലിസം (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ 22 മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എ സി.എസ്.എസ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2025) പരീക്ഷയുടെ മോഹിനിയാട്ടം,ചെണ്ട പ്രാക്ടിക്കൽ പരീക്ഷകൾ 21 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷ മാറ്റി 23 ന് നടത്താനിരുന്ന മോഡൽ 1 ആനുവൽ സ്കീം ബിഎ പാർട്ട് 3 (അവസാന മേഴ്സി ചാൻസ് ഡിസംബർ 2024) പ്രിൻസിപ്പിൾസ് ഒഫ് സോഷ്യോളജി (2001 മുതലുള്ള അഡ്മിഷനുകൾ) പരീക്ഷ 30 ലേക്ക് മാറ്റി.