പി.എസ്.സി

Friday 18 July 2025 12:53 AM IST

ഒ.എം.ആർ ഉത്തരകടലാസുകൾ നീക്കം ചെയ്യും

 2022 ജനുവരി 01 മുതൽ ഡിസംബർ 31 വരെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച തസ്തികകളുടെയും,അവയുടെ കൂടെ പൊതുപരീക്ഷ നടത്തിയിട്ടുള്ള തസ്തികകളുടെയും, തുടർനടപടികൾ അവശേഷിച്ചിട്ടില്ലാത്ത ഒ.എം.ആർ ഉത്തരകടലാസുകൾ നീക്കം ചെയ്ത് നശിപ്പിക്കും. ഉത്തരകടലാസുകളുടെ തസ്തിക തിരിച്ചുള്ള ലിസ്റ്റ് പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിമുഖം

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രൈവർ കം മെക്കാനിക്) (കാറ്റഗറി നമ്പർ 668/2023) തസ്തികയിലേക്ക് 22, 23, 25 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ(കെമിസ്ട്രി) (കാറ്റഗറി നമ്പർ 633/2023) തസ്തികയിലേക്ക് 30, 31, ആഗസ്റ്റ് 1 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള നാലാംഘട്ട അഭിമുഖം 22, 23, 25 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടത്തും.

ഒ.എം.ആർ. പരീക്ഷ

പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 08/2024), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറിനമ്പർ 293/2024), കേരള സംസ്ഥാന പട്ടികജാതി/പട്ടികവികസന കോർപ്പറേഷൻ ലിമിറ്റഡിൽ ട്രേസർ (കാറ്റഗറി നമ്പർ 736/2024) തസ്തികകളിലേക്ക് 23 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ എൽ.ഡി. ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 38/2024), ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 84/2024) തസ്തികകളിലേക്ക് 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.