വിപ്രോ അറ്റാദായം ഉയർന്നു
Friday 18 July 2025 12:12 AM IST
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര ഐ.ടി കമ്പനിയായ വിപ്രോയുടെ അറ്റാദായം 11 ശതമാനം ഉയർന്ന് 3,330 കോടി രൂപയായി. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 3,003 കോടി രൂപയായിരുന്നു. ഇതോടൊപ്പം ഓഹരി ഒന്നിന് അഞ്ച് രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു. കമ്പനിയുടെ വരുമാനം മുൻവർഷം ഇതേകാലയളവിനേക്കാൾ 0.7 ശതമാനം ഉയർന്ന് 22,134 കോടി രൂപയിലെത്തി. അമേരിക്കയിൽ നിന്ന് ഉൾപ്പെടെ കമ്പനിക്ക് മികച്ച കരാറുകൾ ലഭിക്കുന്നുണ്ടെന്ന് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീനി പള്യ പറഞ്ഞു.