ആക്സിസ് ബാങ്ക് അറ്റാദായത്തിൽ ഇടിവ്
Friday 18 July 2025 12:13 AM IST
കൊച്ചി: രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ നാല് ശതമാനം കുറഞ്ഞ് 5,806 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം 0.8 ശതമാനം ഉയർന്ന് 13,560 കോടി രൂപയായി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിനേക്കാൾ അറ്റാദായത്തിൽ 18 ശതമാനം ഇടിവാണുണ്ടായത്. ഇതോടൊപ്പം മൊത്തം നിഷ്ക്രിയ ആസ്തി(എൻ.പി.എ) 1.57 ശതമാനമായി ഉയർന്നു. അറ്റ എൻ.പി.എ 0.45 ശതമാനമായും വർദ്ധിച്ചു. ഇക്കാലയളവിൽ മൊത്തം നിക്ഷേപം ഒൻപത് ശതമാനം വളർച്ചയോടെ 11.61 ലക്ഷം കോടി രൂപയായി. വായ്പ എട്ടു ശതമാനം വർദ്ധിച്ച് 10.59 ലക്ഷം കോടി രൂപയിലെത്തി.