കൊമേഴ്‌സ് പ്രൊഫഷണലുകളെ വാർത്തെടുക്കാൻ ഐ.ഐ.സി ലക്ഷ്യ
കോഴിക്കോട്: രാജ്യത്ത് ഏറ്റവുമധികം കൊമേഴ്‌സ് പ്രൊഫഷണലുകളെ സൃഷ്‌ടിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൊമേഴ്‌സ്(ഐ.ഐ.സി) ലക്ഷ്യ മികച്ച മുന്നേറ്റം തുടരുന്നു. 21 വയസിൽ കുട്ടികൾക്ക് ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള അവസരമാണ് ലക്ഷ്യയിലെ ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ ഒരുക്കുന്നത്. സാധാരണ ഡിഗ്രി കോഴ്‌സ് എന്നതിലുപരി പഠന ശേഷം കൊമേഴ്‌സ് പ്രൊഫഷണലായി ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നത്.
ബി കോം+എ.സി.സി.എ, ബികോം+സി.എം.എ യു.എസ്.എ, എം.ബി.എ+എ.സി.സി. എ, ബി വോക്+എ.സി.സി.എ തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്‌സുകളാണ് ലക്ഷ്യയിലുള്ളത്. ഈ കോഴ്‌സുകളിൽ സ്‌കിൽ ഡെവലപ്പ്‌മെന്റിന് പ്രാധാന്യം നൽകുന്ന അക്കൗണ്ടിംഗ് ബന്ധിത പ്രൊഫഷണൽ ഡിഗ്രിയാണ് എ, ബി വോക്+എ.സി.സി.എ. ജോബ് ഓറിയന്റഡ് കരിക്കുലവും എൻ.എസ്.ഡി.സി അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും കൂടാതെ NAAC A++ ഗ്രേഡഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 180 ക്രെഡിറ്റ് പോയിന്റുകളോടെ കോഴ്‌സ് പഠിച്ചിറങ്ങാനുള്ള അവസരവുമുണ്ട്.
മൂന്ന് വർഷത്തിനിടെ നേടുന്ന ഡിഗ്രിയും പ്രൊഫഷണൽ ക്വാളിഫിക്കേഷനും വിദേശത്തുള്ള മുൻനിര കമ്പനികളിൽ ജോലിയിൽ പ്രവേശിക്കാൻ വിദ്യാർത്ഥികളെ സഹായിക്കും. ബേസിക് പ്ലസ്ടു യോഗ്യതയുള്ള ആർക്കും പ്രായഭേദമന്യേ ലക്ഷ്യയിലെ കോഴ്‌സുകളിൽ ചേരാം.