കനത്ത മഴയിൽ വിറച്ച് മലയോരം

Friday 18 July 2025 12:45 AM IST
കനത്ത മഴയിൽ പീടികയുള്ള പറമ്പത്ത് ശോഭയുടെ വീടിന്റെ മതിൽനിലംപൊത്തിയ നിലയിൽ

റോഡുകളും പാലങ്ങളും തകർന്നു, വീടുകളിൽ വെള്ളം കയറി

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് മലയോര മേഖലയിൽ കനത്ത നാശം. റോഡുകളും പാലങ്ങളും തകർന്നു. കുറ്റ്യാടി, നാദാപുരം, വിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശ നഷ്ടം. പലയിടത്തും ഗതാഗതം താറുമാറായി. മഴയെ തുടർന്ന് നാദാപുരത്ത് പിക്കപ്പ് വാൻ കല്ലാച്ചി -വളയം റോഡിലെ വിഷ്ണുമംഗലം പാലത്തിൽ ഇടിച്ചു. വണ്ടിയിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കോൺക്രീറ്റ് കൈവരികൾ പൂർണമായും തകർന്നു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയിൽ കുന്നിടിഞ്ഞ് റോഡിലേക്ക് പതിച്ചു . ഗതാഗതവും വൈദ്യുതിയും നിലച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുടിക്കൽ പാലത്തിന് സമീപം മണ്ണിടിഞ്ഞ് വീണ് ഹോട്ടൽ പൂർണമായും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രാത്രി വെെകിയും പ്രവർത്തിക്കാറുള്ള ഹോട്ടൽ ബുധനാഴ്ച തുറക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വിലങ്ങാട് വായാട് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ടൗണിനെയും നരിപ്പറ്റ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗികമായി തകർന്നു. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച കനത്ത മഴയിൽ മയ്യഴി പുഴയുടെ ഉത്ഭവസ്ഥാനമായ വിലങ്ങാട് പുഴ കരകവിഞ്ഞു. റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. അപകടാവസ്ഥയിൽ താമസിക്കുന്നവരെ നാട്ടുകാർ ബന്ധുവീടുകളിലേക്ക് മാറ്റി. വളയം വാണിമേൽ, ചെക്യാട് മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

ഭീതിയിൽ വിലങ്ങാട്

വിലങ്ങാട്ട് ബുധനാഴ്ച ഉച്ചയോടെ ശക്തി പ്രാപിച്ച മഴ രാത്രിയിലും തിമിർത്തു ചെയ്തു. മൂന്ന് പാലങ്ങളും മലവെള്ളത്തിൽ മുങ്ങി. മഞ്ഞച്ചീളി അടക്കമുള്ള അപകട മേഖലയിൽ നിന്ന് നാട്ടുകാർ പല കുടുംബങ്ങളെയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി. ഉരുൾപൊട്ടൽ ഭീതിയിൽ പ്രദേശവാസികൾക്ക് ഉറങ്ങാനായില്ല. ഇന്നലെയും കനത്ത മഴ പെയ്തു. കോഴിക്കോട്-കണ്ണൂർ അതിർത്തി പ്രദേശമായ അരുണ്ടയിൽ കുന്നിടിഞ്ഞത് വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി ഇലട്രിക് പൊസ്റ്റുകൾ തകർന്നു. രാത്രിയായതിനാൽ വലിയ അപകടം ഒഴിവായി. നെല്ലിക്കാപറമ്പ് -അരൂണ്ട- കായലോട്ട് താഴെ റോഡിന് സമീപത്തെ വലിയ കുന്നാണ് ഇടിഞ്ഞത്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മണ്ണിനടിയിലാണ്. നിലച്ച ഗതാഗതം നാട്ടുകാർ ചേർന്നാണ് പുന:സ്ഥാപിച്ചത്.

ദുരിത പെയ്ത്തിൽ നഷ്ടങ്ങളേറെ

കു​റ്റ്യാ​ടി​ കാ​വി​ലും​പാ​റ,​ ​മ​രു​തോ​ങ്ക​ര,​ ​വേ​ളം,​ ​കാ​യ​ക്കൊ​ടി​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ക​ന​ത്ത​ ​നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.​ ​ കാ​വി​ലും​പാ​റ​ ​ഒ​ടേ​രി​ ​പൊ​യി​ലി​ൽ​ ​ഒ​ടേ​രി​പൊ​യി​ൽ​ ​പീ​ടി​ക​യു​ള്ള​ ​പ​റ​മ്പ് ​ശോ​ഭ​യു​ടെ​ ​വീ​ട്ടു​മ​തി​ൽ​ ​ഇ​ടി​ഞ്ഞു​ ​വീ​ണു.​ ​ഇ​വ​രു​ടെ​ ​വീ​ട് ​അ​പ​ക​ട​ ​ഭീ​ഷ​ണി​ ​നേ​രി​ടു​ക​യാ​ണ്.​ ​ ഒ​ടേ​രി​ ​പൊ​യി​ലി​ൽ​ ​കു​ന്നി​യു​ള്ള​ ​പ​റ​മ്പ​ത്ത് ​ച​ന്ദ്രി​യു​ടെ​ ​വീ​ട്ടു​പ​റ​മ്പി​ലെ​ ​തെ​ങ്ങ് ​ക​ട​പു​ഴ​കി.​ ​തോ​ട്ടി​ലെ​ ​ശ​ക്ത​മാ​യ​ ​കു​ത്തൊ​ഴു​ക്കി​ൽ​ ​ഇ​വ​രു​ടെ​ ​വീ​ടി​നോ​ട് ​ചേ​ർ​ന്ന​ ​ഭാ​ഗം​ ​ഒ​ഴു​കി​പോ​യി.​ ​ അ​ന്തി​നാ​ട്ട് ​മ​നു​വി​ന്റെ​ ​വീ​ട്ട് ​മു​റ്റ​ത്തി​ന്റെ​ ​ഒ​രു​ ​ഭാ​ഗം​ ​ഇ​ടി​ഞ്ഞു​ ​വീ​ണു.​ ​ വ​ള്ളു​വ​ൻ​കു​ന്ന് ​ഭാ​ഗ​ത്ത് ​ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ചാ​പ്പ​ൻ​ ​തോ​ട്ടം​ ​പൂ​ള​ ​പാ​റ​ ​തൊ​ട്ടി​ൽ​ ​പാ​ലം​ ​റോ​ഡി​ൽ​ ​ക​ല്ലും​ ​മ​ണ്ണും​ ​ചെ​ളി​യും​ ​നി​റ​ഞ്ഞു.​ ​ വാ​ഴ​യി​ൽ​ ​അ​ഹ​മ്മ​തി​ന്റെ​യും​ ​പു​ത്ത​ൻ​പ​റ​മ്പി​ൽ​ ​ആ​ൻ​സ​ല​ന്റെ​യും​ ​കാ​ർ​ഷി​ക​ ​വി​ള​ക​ൾ​ ​ന​ശി​ച്ചു,​ ​ഈ​ ​ഭാ​ഗ​ത്തെ​ ​ഇ​രു​പ​തോ​ളം​ ​കു​ടും​ബ​ങ്ങ​ൾ​ ​ആ​ശ്ര​യി​ക്കു​ന്ന​ ​കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ​ ​ത​ക​രാ​റി​ലാ​യി.​ പൊ​യി​ലോം​ ​ചാ​ലി​ലെ​ ​പ്ലാ​തോ​ട്ട​ത്തി​ൽ​ ​ജോ​സി​ന്റെ​ ​വീ​ടി​ന്റെ​ ​ചു​റ്റു​മ​തി​ൽ​ ​ത​ക​ർ​ന്ന് ​വീ​ണു.​ ​ പൊ​യി​ലോം​ചാ​ൽ​ ​ഇ​ട​തു​കു​നി​ ​റോ​ഡി​ൽ​ ​വ​ലി​യ​ ​പാ​റ​ക്ക​ല്ല് ​വീ​ണ് ​കി​ട​ക്കു​ക​യാ​ണ്.​ ​ കാ​വി​ലും​പാ​റ​യി​ലെ​ ​ചോ​യി​ച്ചു​ണ്ട് ​ഭാ​ഗ​ത്ത് 12​ ​വീ​ടു​ക​ളി​ലും​ ​പൈ​ക്ക​ല​ങ്ങാ​ടി​ ​മൂ​ന്ന് ​അ​ങ്ക​ണ​വാ​ടി​ ​ഭാ​ഗ​ത്ത് ​അ​ഞ്ച് ​വീ​ടു​ക​ളി​ലും​ ​വെ​ള്ളം​ ​ക​യ​റി. ​ കു​റ്റ്യാ​ടി​ ​ചു​രം​ ​റോ​ഡി​ലെ​ ​പ​ത്താം​ ​വ​ള​വി​ൽ​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ 11​ ​മ​ണി​ക്ക് ​പെ​യ്ത​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​മ​ണ്ണ് ​ഇ​ടി​ഞ്ഞ് ​വീ​ണ് ​ഗ​താ​ഗ​തം​ ​നി​ശ്ച​ല​മാ​യി.​ ​ ഇ​ന്ന​ലെ​ ​കാ​ല​ത്ത് ​മ​ണ്ണ് ​നീ​ക്കി​ ​ഗ​താ​ഗ​തം​ ​പു​ന​:​സ്ഥാ​പി​ച്ചു.​ ​ വേ​ളം​ ​ശാ​ന്തി​ന​ഗ​റി​ൽ​ ​ചെ​ട​യം​ക​ണ്ടി​ ​തോ​ട് ​ക​ര​ക​വി​ഞ്ഞ് ​കോ​ള​നി​യി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​പ​ന്ത്ര​ണ്ട് ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി.​ ​ ക​ട​ന്ത​റ​ ​പു​ഴ​ ​ക​ര​ക​വി​ഞ്ഞ​തോ​ടെ​ ​മ​രു​തോ​ങ്ക​ര​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ശു​ക്ക​ട​വ്,​പൃ​ക്ക​ൻ​ ​തോ​ട്ടം,​ ​മീ​ൻ​ ​പ​റ്റി​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​കു​ടും​ബ​ങ്ങ​ളെ​ ​ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് ​മാ​റ്റി. ​ ​ പ​ശു​ക്ക​ട​വി​ലെ​ ​പൂ​ത​പ​റ​മ്പി​ൽ​ ​ഷി​ജു,​ ​പു​ളി​ക്ക​ൽ​ ​റോ​യി,​ ​ജോ​ൺ​ ​കീ​ര​വ​ട്ടം,​ ​സ​ന്തോ​ഷ് ​അ​ഴ​ക​ത്ത്,​ ​അ​രി​ ​വി​ക്ക​ൽ​ ​അ​ശോ​ക​ൻ​ ​എ​ന്നി​വ​രു​ടെ​ ​വീ​ടി​ന് ​പി​ന്നി​ലെ​ ​മ​ൺ​തി​ട്ട​ ​ഇ​ടി​ഞ്ഞ് ​വീ​ണ് ​വീ​ടു​ക​ൾ​ക്ക് ​സാ​ര​മാ​യ​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു.​ ​ കാ​യ​ക്കൊ​ടി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഉ​ല്ലാ​സ് ​ന​ഗ​ർ​ ​ഭാ​ഗ​ത്തെ​ ​ക​ണ്ണ​ങ്കൈ​ ​തോ​ട് ​ക​ര​ ​ക​വി​ഞ്ഞൊ​ഴു​കി​ ​പ്ര​ദേ​ശ​ത്ത് ​വെ​ള്ളം​ ​ക​യ​റി,​ ​സ​മീ​പ​ത്തെ​ ​കെ.​ടി​ ​കു​ഞ്ഞ​മ്മ​ദി​ന്റെ​ ​വീ​ട്ടു​മ​തി​ൽ​ ​ത​ക​ർ​ന്ന് ​വീ​ണു.​ ​ മൂ​രി​പാ​ല​ത്ത് ​നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​അ​പ്രോ​ച്ച് ​റോ​ഡ് ​ത​ക​ർ​ന്നു.​ ​ മു​ണ്ടി​യോ​ട്,​ ​പി​ട​ച്ചി​ൽ,​ ​ഓ​ത്തി​യോ​ട് ​ഭാ​ഗ​ങ്ങ​ളി​ലെ​ ​മു​പ്പ​ത് ​കു​ടും​ബ​ങ്ങ​ളെ​ ​സു​ര​ക്ഷി​ത​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി.​ ​കു​റ്റ്യാ​ടി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​രാ​മോ​ത്ത് ​ക​ണ്ടി​ ​മ​ദ്ര​സ​യ്ക്ക് ​സ​മീ​പ​ത്തെ​ ​സ്രാ​മ്പി​യി​ലെ​ ​കി​ണ​ർ​ ​ഇ​ടി​ഞ്ഞു​ ​താ​ണു. കാവിലുംപാറ പഞ്ചായത്ത് എട്ടാം വാർഡിലെ ഓലിക്കൽ ജോഷിയുടെ വീടിൻ്റെ പിൻവശത്തെ മൺതിട്ട കനത്ത മഴയിൽ ഇടിഞ്ഞു വീണു. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പിറകുവശത്തെ ശുചി മുറി മണ്ണു മൂടിയ നിലയിലാണ്.

ത​ല​യാ​ട് ​ചീ​ടി​ക്കു​ഴി​ ​ചു​രു​ക്ക​ൻ​ ​കാ​വിൽ

ഉരുൾപൊട്ടി

ത​ല​യാ​ട്:​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ഉ​ണ്ടാ​യ​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ചീ​ടി​ക്കു​ഴി​ ​ചു​രു​ക്ക​ൻ​കാ​വ് ​ഭാ​ഗ​ത്ത് ​ഉ​രു​ൾ​പൊ​ട്ടി.​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​സം​ഭ​വം.​ ​വ​ലി​യ​ ​പാ​റ​ക്കെ​ട്ടു​ക​ൾ​ ​കു​ത്തി​യൊ​ലി​ച്ചെ​ത്തി.​ ​മ​ര​ങ്ങ​ൾ​ ​ക​ട​പു​ഴ​കി.​ ​നി​ര​വ​ധി​ ​തെ​ങ്ങു​ക​ളും​ ​ക​മു​കു​ക​ളും​ ​നി​ലം​പൊ​ത്തി.​ ​ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത​ ​ഭാ​ഗ​മാ​യ​തി​നാ​ൽ​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​ആ​രു​ടെ​യെ​ല്ലാം​ ​കൃ​ഷി​ ​സ്ഥ​ല​ങ്ങ​ളാ​ണ് ന​ശി​ച്ച​തെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​പ​ല​ർ​ക്കും​ ​കൃ​ഷി​ ​നാ​ശം​സം​ഭ​വി​ച്ചു.​ ​പ​ന​ങ്ങാ​ട് ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​കാ​ന്ത​ലാ​ട് ​വി​ല്ലേ​ജി​ന്റെ​യും​ ​മു​ന്ന​റി​യി​പ്പ് ​ഉ​ണ്ടാ​യ​തി​നാ​ൽ​ ​സ​മീ​പ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ ​ബ​ന്ധു​ ​വീ​ടു​ക​ളി​ലേ​ക്ക് ​മാ​റി.

ത​ല​യാ​ട് 26ാം​ ​മൈ​ലിൽ മ​ണ്ണി​ടി​ച്ചിൽ

ത​ല​യാ​ട്:​ ​മ​ല​യോ​ര​ ​ഹൈ​വേ​യു​ടെ​ ​പ​ണി​ ​ന​ട​ക്കു​ന്ന​ ​ത​ല​യാ​ട് 26ാം​ ​മൈ​ലി​ൽ​ ​മ​ണ്ണി​ടി​ച്ചി​ലി​നെ​ ​തു​ട​ർ​ന്ന് ​വ​ലി​യ​ ​തോ​തി​ൽ​ ​മ​ണ്ണ് ​റോ​ഡി​ലേ​ക്ക് ​വീ​ണ് ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ടു​ന്നു.​ ​ക​ക്ക​യം,​ ​ക​രി​യാ​ത്ത​ൻ​പാ​റ​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ​പോ​കു​ന്ന​വ​ർ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ഇ​ട​യ്ക്കി​ടെ​ ​മ​ഴ​ ​പെ​യ്യു​ന്ന​തി​നാ​ൽ​ ​മ​ണ്ണ് ​മാ​റ്റ​ൽ​ ​ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

മണ്ണിടിഞ്ഞ് വഴിയടഞ്ഞു

ത​ല​യാ​ട്:​ ​ചു​ര​ത്തോ​ട് ​പേ​ര്യ​മ​ല​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​പോ​കു​ന്ന​ ​റോ​ഡി​ലേ​യ്ക്ക് ​ശ​ക്ത​മാ​യ​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​മ​ണ്ണി​ടി​ഞ്ഞു​ ​വീ​ണു.​ ​മ​ണ്ണി​ടി​ച്ചി​ൽ​ ​കാ​ര​ണം​ ​പ്ര​ദേ​ശ​ത്ത് ​താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ​വീ​ടു​ക​ളി​ലേ​യ്ക്ക് ​പോ​കാ​ൻ​ ​വ​ഴി​ക​ളി​ല്ലാ​തെ​ ​ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​മ​ണ്ണ് ​നീ​ക്കം​ ​ചെ​യ്ത് ​ഗ​താ​ഗ​ത​ ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ​നാ​ട്ടു​കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.