സഹകരണ ജേർണൽ ക്യാമ്പയിൻ
Friday 18 July 2025 2:56 AM IST
കൊല്ലം: കൊല്ലം താലൂക്ക് തല സഹകരണ ജേർണൽ ദിനാചരണത്തിന്റെ ഭാഗമായി സഹകരണ ജേർണൽ ക്യാമ്പയിൻ ഉദ്ഘാടനം പട്ടത്താനം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ, ബാങ്കിലെ വരിസംഖ്യ ഏറ്റുവാങ്ങി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സേതുമാധവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റും സർക്കിൾ സഹകരണ യൂണിയൻ അംഗവുമായ എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ ജി. ബിനു, സർക്കിൾ സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ ഡോ. ഡി. സുജിത്ത്, സി.എം. ജയ, സി. സ്റ്റാലിൻ കുമാർ, കിളികൊല്ലൂർ ബാങ്ക് പ്രസിഡന്റ് വഹാബ് എന്നിവർ പങ്കെടുത്തു.