കെ.എസ്.ആർ.ടി.സി വായ്പ: പലിശയും പിഴയും ഒഴിവാക്കി

Friday 18 July 2025 1:16 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കെ.ടി.ഡി.എഫ്.സിക്ക് നൽകാനുള്ള ഹ്രസ്വകാല, ദീർഘകാലവായ്‌പകളിൽ കുടിശ്ശികയുള്ള പലിശയും പിഴകളും ചേർത്ത് ആകെ 436,49,00,000 രൂപ ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പട്ടികവർഗ വീടുകളുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയിലുൾപ്പെട്ട 1097 വീടുകളും, റീവാമ്പ്ഡ് ഡിസ്ട്രീബ്യൂഷൻ സെക്ടർ സ്‌കീം അഡിഷണൽ പ്രൊപ്പോസൽ പ്രകാരമുള്ള 40 വീടുകളുമുൾപ്പെടെ 1137 എണ്ണം വൈദ്യുതീകരിക്കാനുള്ള ശുപാർശ അംഗീകരിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തെ അറിയിക്കും. ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ മൂന്ന് ടൂറിസ്റ്റ് ഓഫീസർ തസ്തികകൾ നിറുത്തലാക്കി ലെയ്‌സൺ ഓഫീസർ തസ്തിക സൃഷ്ടിക്കും.