'വെള്ളം കുടി​പ്പി​ക്കാൻ" വാട്ടർ അതോറിട്ടി : ഫീസുകൾ കൂട്ടും അമ്പതിരട്ടി വരെ

Friday 18 July 2025 1:20 AM IST

ആലപ്പുഴ: 30 വർഷമായുള്ള ഫീസുകളെല്ലാം മൂന്ന് മുതൽ അമ്പത് ഇരട്ടിവരെ വർദ്ധിപ്പിക്കണമെന്ന് വാട്ടർ അതോറിട്ടിയുടെ ശുപാർശ. ഇത് സർക്കാർ അംഗീകരിച്ചാൽ ഗാർഹിക-ഗാർഹികേതര കുടിവെള്ള കണക്ഷനുകൾക്കൊപ്പം സ്വിവറേജ് നിരക്കുകളും കുത്തനെ ഉയരും.

ഡിജിറ്റലൈസേഷന്റെ ഭാഗമായി ഒഴിവാക്കി സേവനങ്ങൾക്കുള്ള അപേക്ഷാ ഫീസായ 15 രൂപ.

ഗാർഹിക കണക്ഷനുള്ള ഫീസ് 500ൽ നിന്ന് 1000 ആകും. ഗാർഹികേതര കണക്ഷനുള്ള ഫീസ് ആയിരത്തിൽ നിന്ന് മൂവായിരവുമാകും. വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജിൽ 1995ലെ ഉത്തരവ് പ്രകാരമാണ് കണക്ഷൻ, ഡിസ്കണക്ഷൻ തുടങ്ങിയ സർവീസ് ഫീസുകളെല്ലാം ഈടാക്കുന്നത്.

കാലാനുസൃതമായ മാറ്റം വേണമെന്നാവശ്യപ്പെട്ടാണ് ബോർഡ് മീറ്റിംഗ് വർദ്ധന ശുപാർശ സമർപ്പിച്ചത്. തദ്ദേശ -നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഉടനെയുള്ള നിരക്ക് വർദ്ധന വിരളമാണ്. എന്നാൽ കരാറുകാർക്കുൾപ്പെടെ വാട്ടർ അതോറിട്ടി കോടികളാണ് നൽകാനുള്ളത്.

ശുപാർശ ഇങ്ങനെ

(സേവനം......................................നിലവിലെ നിരക്ക്...............................വർദ്ധനവ്)

 ഗാർഹിക, ഗാർഹികേതര കണക്ഷൻ അപേക്ഷാഫീസ്...............5രൂപ.............250 രൂപ

 മീറ്റർ റീപ്ലേസ്‌മെന്റ്.............................................................................5രൂപ.............250 രൂപ

 മീറ്റർ പോയിന്റും ഷിഫ്റ്റിംഗും............................................................100+15..........500 രൂപ

 മോഷ്ടിച്ച മീറ്ററിന് പകരമുള്ള പുതിയതിന്....................................60+15............250 രൂപ

 മീറ്റർ ടെസ്റ്റിംഗ്....................................................................................10 രൂപ..........100 രൂപ

 ഡിസ്കണക്ഷൻ ആൻഡ് റീ കണക്ഷൻ............................................100+15...........1000 രൂപ

 പ്ലംബിംഗ് ലൈസൻസ് ആൻഡ് റിന്യൂവൽ....................................1500................2000 രൂപ

 കട്ട് ചെയ്ത കണക്ഷൻ പുനഃസ്ഥാപിക്കൽ.........................................0...................250 രൂപ

 മീറ്റർ ഇൻസ്‌പെക്ഷൻ ചാർജ്................................................................2...............10 രൂപ (റീഡിംഗെടുക്കാൻ 15 രൂപയിൽ കൂടുതൽ ശരാശരി ചെലവെന്ന് പരാമർശം)

സ്വീവറേജ് കണക്ഷൻ

 സ്വീവറേജ് കണക്ഷൻ എൻഡ് ആൻഡ് കാഷ്വൽ................................2500...............4000

 ഡിപ്പോസിറ്റ് ഗാർഹികം..........................................................................500.................1000  ഡിപ്പോസിറ്റ് ഗാർഹികേതരം.................................................................1000................2000  കണക്ഷൻ ഡിപ്പോസിറ്റ് കാഷ്വൽ...........................................................2500...............4000  കണക്ഷൻ ഡിപ്പോസിറ്റ് വ്യവസായം.....................................................3000................4000  കണക്ഷൻ റീപ്ലേസ്‌മെന്റ്..........................................................................100..................1000  ഡിസ്‌കണക്ഷൻ........................................................................................200..................1000  റീ കണക്ഷൻ..............................................................................................100..................1000  ഓണർഷിപ്പ് ഗാർഹികം.............................................................................50...................250  ഓണർഷിപ്പ് ഫ്ലാറ്റ്സ്...................................................................................150..................400  ഓണർഷിപ്പ് അദേഴ്സ്................................................................................100.................500

ശുപാർശയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദ പരിശോധനയ്ക്ക് ശേഷം ഉചിതമായ തീരുമാനമുണ്ടാകും

- ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസ്