സർക്കാർ പരിശോധിക്കും: എം.വി. ഗോവിന്ദൻ

Friday 18 July 2025 12:26 AM IST

തിരുവനന്തപുരം : വിദ്യാർത്ഥി ഷോക്കേറ്റുമരിച്ച സംഭവത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതീവ ദുഃഖകരമായ കാര്യമാണ് സംഭവിച്ചത്. എന്നാൽ ഇതിനെ രാഷ്ട്രീയവത്കരിക്കാൻ പാടില്ലെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ ഒരു ജനകീയ സമിതിയാണ് നടത്തുന്നത്. സ്‌കൂൾ വികസനസമിതിയിൽ എല്ലാവരുമുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തി മുന്നോട്ടുപോകും. അല്ലാതെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയല്ല വേണ്ടത്.ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിനായി മുസ്ലിംലീഗും യൂത്ത്‌കോൺഗ്രസും പിരിച്ച തുക സർക്കാരിന് കൈമാറിയിട്ടില്ല . ഇത് കൈയിട്ട് വാരാനാണെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടു.