പരസ്പരം പഴിചാരി സ്കൂളും കെ.എസ്.ഇ.ബിയും
Friday 18 July 2025 1:24 AM IST
ചവറ: തേവലക്കര ബോയ്സ് ഹൈസ്കുളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭത്തിൽ പരസ്പരം പഴിചാരി സ്കൂൾ - കെ.എസ്.ഇ.ബി അധികൃതർ. സ്കൂൾ കെട്ടിടങ്ങളുടെ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ മാറ്റണമെന്ന് നിരവധി തവണ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടന്ന് സ്കൂൾ അധികൃതർ പറയുമ്പോൾ അങ്ങനെ ഒരാവശ്യം ഉന്നയിച്ചിട്ടില്ലെന്ന് കെ.എസ്.ഇ ബി അധികൃതർ പറയുന്നു. മാത്രമല്ല അപകടത്തിന് ഇടയാക്കിയ സൈക്കിൾ സൂക്ഷിക്കാനുള്ള ഇരുമ്പ് ഷെഡ് നിർമ്മിച്ചപ്പോഴും കെ.എസ്.ഇ.ബിയുടെ അനുമതി വാങ്ങിയിട്ടില്ലന്നും കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. രേഖാമൂലമുള്ള പരാതികൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലാത്തതിനാലാണ് പരസ്പരം പഴി ചാരുന്നത്.