അഖില ഭാരത ശ്രീമദ്ഭാഗവത സത്രസമിതി ഉപാദ്ധ്യക്ഷൻ

Friday 18 July 2025 1:28 AM IST

കൊല്ലം: അഖില ഭാരത ശ്രീമദ് ഭാഗവത സത്രസമിതിയുടെ അടുത്ത മൂന്നു വർഷത്തേയ്ക്കുള്ള ഉപാദ്ധ്യക്ഷനായി കെ.ജയചന്ദ്രബാബുവിനെ (കൊല്ലം) ഗുരുവായൂരിൽ നടന്ന പൊതുയോഗത്തിൽ തിരഞ്ഞെടുത്തു. പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയറായി റിട്ടയർ ചെയ്തശേഷം ആദ്ധ്യാത്മിക കാര്യങ്ങളിൽ സജീവമാണ്. ഒരു ദശാബ്ദത്തിലേറെയായി അഖിലഭാരത ഭാഗവത സത്രത്തിൽ തുടർച്ചയായി പ്രഭാഷണം നടത്തുന്നുണ്ട്. ഭഗവദ്ഗീത, നാരായണീയം, സൗന്ദര്യലഹരി, ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ തുടങ്ങിയവയിൽ അദ്ധ്യാത്മിക ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിവരുന്നു.