ബാലാവകാശ കമ്മിഷൻ കേസെടുത്തു
Friday 18 July 2025 1:40 AM IST
തിരുവനന്തപുരം : സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ കേസെടുത്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഡി.ഡി.ഇ, ശാസ്താംകോട്ട എസ്.എച്ച്.ഒ എന്നിവരിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് തേടി. ഇന്ന് കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ്‌കുമാർ സ്കൂൾ സന്ദർശിക്കും.