സി.പി.എം ഉപരോധ സമരം

Friday 18 July 2025 1:42 AM IST

എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന കളക്ട് ചെയ്ത യൂസർ ഫീ പഞ്ചായത്തിൽ സ്വീകരിക്കാത്തിലും യൂസർ ഫീ അടച്ച കാലയളവിലെ വേതനം നൽകാത്തതിലും പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾ എഴുകോൺ ഗ്രാമ പഞ്ചായത്ത് വി.ഇ.ഒയെ ഉപരോധിച്ചു.ഉപരോധ സമരം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു .

എം.പി മനേക്ഷ,കെ. ഓമനക്കുട്ടൻ, ആർ. വിജയപ്രകാശ്, എം.പി. മഞ്ചുലാൽ, ആർ.സജികുമാർ എന്നിവർ നേതൃത്വം നൽകി.പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് എഴുകോണിൽ പ്രകടനം നടത്തി.