'കുഴിക്കലിടവക ബാൻഡ് ട്രൂപ്പ്' പാസിംഗ് ഔട്ട് പരേഡ്

Friday 18 July 2025 1:42 AM IST

പുത്തൂർ: പാങ്ങോട്കുഴിക്കലിടവക ശ്രീനാരായണഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 'കുഴിക്കലിടവക ബാൻഡ് ട്രൂപ്പ്' പാസിംഗ് ഔട്ട് പരേഡ് നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഓമന ശ്രീറാം അദ്ധ്യക്ഷയായി. കവയിത്രി എം.ആ‌ർ.ജയഗീത മുഖ്യപ്രഭാഷണം നടത്തി. ബാൻഡ് പരിശീലകൻ കെ.രാജനെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജെ. രാമാനുജൻ, തോമസ് വർഗ്ഗീസ്, ജെ.കെ. വിനോദിനി, കോട്ടാത്തല ശ്രീകുമാർ, ആർ. ഗീത, ജെ. കൊച്ചനുജൻ, പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, സൂര്യാദേവി എന്നിവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് പി.എസ്. ഷീബാകുമാരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സി.ടി. മഹേഷ്‌കുമാർ നന്ദിയും പറഞ്ഞു.