സ്കൂൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം

Friday 18 July 2025 2:13 AM IST

ചവറ: വിദ്യാർത്ഥിയുടെ മരണത്തിന് സ്കൂൾ മാനേജ്മെന്റും കെ.എസ്.ഇ.ബിയും ഉത്തരവാദികളാണെന്നും അടിയന്തരമായി സ്കൂളിന്റെ ഫിറ്റ്നസ് പരിശോധിക്കണമെന്നും അല്ലാത്തവ പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ. ഇലക്ട്രിക് ലൈൻ ഇതുവഴി കടന്നുപോകാൻ തുടങ്ങിയിട്ട് 45 വർഷമായെന്ന് നാട്ടുകാർ പറയുന്നു. അന്ന് സ്കൂളിന് പിന്നിലെ കോളനിയിലേക്കും സ്കൂളിലേക്കും വൈദ്യുതി എത്തിക്കാനാണ് ലൈൻ വലിച്ചത്. കാലക്രമത്തിൽ കോളനിയിലേക്ക് മറ്റൊരു വഴിയിലൂടെ വൈദ്യുതി എത്തിച്ചു. അന്ന് സിംഗിൾ ഫേസായിരുന്നു. ഇപ്പോഴാണ് ത്രീഫേസാക്കിയത്. ലൈനിന് താഴെ അടുത്തിടെയാണ് ഷീറ്റുകൊണ്ട് സൈക്കിൾ ഷെഡ് നിർമ്മിച്ചത്. നിർമ്മാണത്തിന് പഞ്ചായത്തിന്റെയോ, കെ.എസ്.ഇ.ബിയുടെയോ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.