കേക്ക് കണ്ടതും മുറിച്ച് കഴിക്കുകയല്ല കൊച്ചുകുട്ടി ചെയ്‌തത്; നടന്നത് അപ്രതീക്ഷിത സംഭവങ്ങൾ

Friday 18 July 2025 1:46 PM IST

കേക്ക് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. കുട്ടികളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. ജന്മദിനമോ മറ്റെന്തെങ്കിലും ആഘോഷമോ ആകട്ടെ, കേക്ക് കണ്ടാൽ അത് കഴിക്കാതെ കുട്ടികൾക്ക് മനഃസമാധാനം ഉണ്ടാകില്ല. കേക്ക് കണ്ട ഒരു കൊച്ചുകുട്ടി ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മെഴുകുതിരി കത്തിച്ചുവച്ച ഒരു പിറന്നാൾ കേക്കാണ് വീഡിയോയിലുള്ളത്. കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും സമീപത്തുതന്നെ ഇരിക്കുന്നുണ്ട്. തൊട്ടടുത്ത നിമിഷം സംഭവിച്ച കാര്യങ്ങൾ നിങ്ങളുടെ ഹൃദയം കവരുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

കേക്ക് മുറിക്കുന്നതിന് മുമ്പ് മെഴുകുതിരികൾ ഊതിക്കെടുത്തുന്നതിനുപകരം പെൺകുട്ടി കൈകൾ കൂപ്പി പ്രാർത്ഥിക്കുകയും, അഗ്നിയുടെ അനുഗ്രഹം വാങ്ങുകയുമാണ് ചെയ്യുന്നത്. മുത്തശ്ശിയും ഇതിൽ പങ്കുചേരുന്നത് വീഡിയോയിൽ കാണാം.

ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾ കണ്ട വീഡിയോയ്ക്ക് ഇരുപത്തിയേഴ് ലക്ഷം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ ദൈവഭയത്തോടെ വളർത്തിയതിന് കുടുംബത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്.