കോട്ടയത്ത് യുവ ഡോക്‌ടർ മരിച്ച നിലയിൽ, അന്വേഷണം ആരംഭിച്ചു
Friday 18 July 2025 5:25 PM IST
കോട്ടയം: യുവ ഡോക്‌ടറെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ജൂബിൽ ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ ജൂബിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.