സന്ദേശയാത്ര സമാപിച്ചു

Saturday 19 July 2025 12:34 AM IST
ഡ്രഗ് ഔട്ട് സന്ദേശ യാത്രയുടെ ഭാഗമായി സംഗീത ശില്പ അവതരിപ്പിക്കുന്നു

തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ലഹരി പ്രതിരോധ പദ്ധതിയായ എന്റെ നാട് നല്ല നാടിൻ്റെ ഭാഗമായി സ്കൂളുകളിൽ സംഘടിപ്പിച്ച ഡ്രഗ് ഔട്ട് മാജിക് പ്രദർശനയാത്ര കോട്ടപ്പള്ളിയിൽ സമാപിച്ചു. സമാപന പരിപാടി പ്രസിഡന്റ് ഹാജറ പി.സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സബിത മണക്കുനി, ബവിത്ത് മലോൽ, കെ.സി നബീല, ഹംസ വായേരി, മെജീഷ്യൻ പ്രദീപ് കേളോത്ത്, ഷബീർ കോട്ടപ്പള്ളി, പ്രതീഷ് കോട്ടപ്പള്ളി, ധനേഷ് വള്ളിൽ, അഫ്സൽ ഒ, ശ്രീലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീ നാട്യ കലാക്ഷേത്ര കോട്ടപ്പള്ളിയുടെ ലഹരി വിരുദ്ധ സന്ദേശ സംഗീതശില്പം അവതരിപ്പിച്ചു.