അനുസ്മരിച്ചു
Saturday 19 July 2025 12:58 AM IST
മലപ്പുറം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി അദ്ദേഹത്തെ അനുസ്മരിച്ചു. ഡി.സി.സി സെക്രട്ടറി പി.സി.വേലായുധൻ കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എ.സുന്ദരൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.നന്ദനൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.ജയപ്രകാശ്, ടി.എ.റഫീഖ്, അബൂബക്കർ മാസ്റ്റർ, നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ.അബ്ദുൽ ഗഫൂർ, മോഹനൻ പടിഞ്ഞാറ്റുംമുറി എന്നിവർ സംസാരിച്ചു.