സ്മാർട്ട് കുറ്റ്യാടി വിജയോത്സവം

Saturday 19 July 2025 12:12 AM IST
സ്മാർട്ട് കുറ്റ്യാടി വിജയോത്സവം മാധ്യമപ്രവർത്തകൻ എംപി നികേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വടകര: സ്മാർട്ട് കുറ്റ്യാടി സംഘടിപ്പിച്ച കുറ്റ്യാടി മണ്ഡലം വിജയോത്സവം വടകര ടൗൺഹാളിൽ എം.പി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 23 വിദ്യാലയങ്ങളിൽ നിന്നായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷനായി. കെ.പി ബിന്ദു പി.എം ലീനയ്ക്ക് സുവനീർ കൈമാറി പ്രകാശനം ചെയ്തു. കെ.പി വനജ, നയീമ കുളമുള്ളതിൽ, അബ്ദുൾ ഹമീദ് നെല്ലിയോട്ടുമ്മൽ,പി.കെ ദിവാകരൻ, പി.എം കുമാരൻ പ്രസംഗിച്ചു. കെ.വി റീന, എം ജയപ്രഭ, കെ പ്രേമചന്ദ്രൻ, സ്വപ്ന ജൂലിയറ്റ് ഉപഹാര സമർപ്പണം നടത്തി.