വീൽചെയർ നൽകി

Saturday 19 July 2025 12:16 AM IST
വീൽചെയർ നൽകുന്നു

ബേപ്പൂർ: മുൻ മുഖ്യമന്ത്രിയുടെ രണ്ടാം അനുസ്മരണ ദിനത്തിൻ്റെ ഭാഗമായി കെ.പി.എസ്.ടി.എ. ഫറോക്ക് സബ് ജില്ലാ കമ്മിറ്റി ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വീൽചെയർ നൽകി. കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി. ആബിദ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജീവൻ തിരുവച്ചിറ അനുസ്മരണ പ്രഭാഷണം നടത്തി: ഫറോക്ക് സബ്ജില്ല കെ.പി.എസ്.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. കെ. നിതിൻ, സുധീർ ചെരളായി, എ.എം. അനിൽകുമാർ ഹരീഷ് കുമാർ പി.എസ്സ്, കെ.രതീഷ്, മൻസൂർ അലി വി.പി.രജിത, റോഷ്ന പിൻ പുറത്ത്, കെ.കെ. സുരേഷ്, മുരളി ബേപ്പൂർ, കെ. പ്രവീൺ കുമാർ പ്രസംഗിച്ചു.