മറൈൻ ഫിഷറീസ് സെൻസസ്
കൊച്ചി: മറൈൻ ഫിഷറീസ് സെൻസസിന്റെ പ്രാരംഭ നടപടിയായി ഇന്ത്യയിലെ എല്ലാ മത്സ്യഗ്രാമങ്ങളിലെയും അടിസ്ഥാന വിവരങ്ങൾ നിജപ്പെടുത്താനുള്ള രാജ്യവ്യാപക ദൗത്യത്തിന് മുനമ്പം ഹാർബറിൽ ഉൾപ്പെടെ തുടക്കമായി. കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ സി.എം.എഫ്.ആർ.ഐക്കാണ് ചുമതല. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സാമ്പത്തിക നിലവാരം, ജീവനോപാധികൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് മറൈൻ സെൻസസിന്റെ ലക്ഷ്യം. മത്സ്യഗ്രാമങ്ങളുടെ പുതുക്കിയ വിവരങ്ങൾ ശേഖരിച്ച് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന സമഗ്ര ഗാർഹികതല കണക്കെടുപ്പിന് അടിത്തറയൊരുക്കും. പുതുക്കിയ വിവരങ്ങളുടെ രൂപരേഖ തയ്യാറാക്കും.