തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ്
കൊച്ചി: കേരള സ്റ്റേറ്റ് തായ്ക്വോണ്ടോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം റീജിയൺ സ്പോർട്സ് കേരള സ്റ്റേറ്റ് ഓപ്പൺ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 2ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ്. മൂന്ന് വയസ് മുതലുള്ളവർക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളുണ്ടാകും. കേരളത്തിലെ മുന്നൂറോളം തായ്ക്വോണ്ടോ ക്ലബുകളിൽ നിന്നായി ആയിരത്തോളം താരങ്ങൾ പങ്കെടുക്കുമെന്ന് തായ്ക്വോണ്ടോ അസോസിയേഷൻ ഒഫ് എറണാകുളം ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഹമ്മദ് ഇഷാഖ് മുഖ്യാതിഥിയാകും. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോം ഉദ്ഘാടനം ചെയ്യും.