ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
Saturday 19 July 2025 12:24 AM IST
വടകര: മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികാചരണം നടത്തി. വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു വിളക്കിന് മുൻവശം ഛായ പടത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. പി.എസ്. രഞ്ജിത്ത് കുമാർ, ടി.പി. ശ്രീലേഷ്, എം. രാജൻ, നടക്കൽ വിശ്വനാഥൻ, കെ.പി. നജീബ്, സുരേഷ് കുളങ്ങരത്ത്, അഡ്വ:കെ പ്രവീൺ, ടി.കെ. രതീശൻ, ബിജുൽ ആയാടത്തിൽ. കമറുദീൻ കുരിയാടി, നിരേഷ്എടോടി, അഭിനന്ദ് ജെ മാധവ്, രാഹുൽ ദാസ് പുറങ്കര പ്രസംഗിച്ചു.