പ്ളസ് വൺ ; ഒഴിഞ്ഞു കിടക്കുന്നത് 24,999 മെരിറ്റ് സീറ്റ്

Saturday 19 July 2025 12:00 AM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ അലോട്ട്‌മെന്റ് നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത് 24,999 മെരിറ്റ് സീറ്റ്. കൊല്ലത്താണ് കൂടുതൽ സീറ്റുകൾ ഒഴിവുള്ളത് - 3,082. മലപ്പുറത്ത് 894 സീറ്റുകൾ ശേഷിക്കുന്നുണ്ട്. ജില്ലയ്ക്കുള്ളിലോ മറ്റു ജില്ലകളിലേക്കോ സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തിന് 21ന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിൽ മെരിറ്റ്ക്വാട്ടയിലോ സ്‌പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽപ്പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റൊരു ജില്ലയിൽ പോയവർക്ക് തിരിച്ച് ജില്ലയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാനാവില്ല. മാറ്റം ആവശ്യപ്പെടുന്ന സ്‌കൂളോ കോമ്പിനേഷനോ വിദ്യാർത്ഥി ആദ്യം സമർപ്പിച്ച അപേക്ഷയിൽ ഓപ്ഷനായി ആവശ്യപ്പെട്ടിരിക്കണമെന്നില്ല. മുൻഗണനാക്രമത്തിലാണ് ഓപ്ഷനുകൾ നൽകേണ്ടത്. സ്‌കൂൾമാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്‌കൂളിലേക്ക് മാറണം.

ഒഴിവുകൾ ജില്ല തിരിച്ച് തിരുവനന്തപുരം - 2,746, കൊല്ലം - 3,082, പത്തനംതിട്ട- 2,946, ആലപ്പുഴ - 2,840 കോട്ടയം- 2,242, ഇടുക്കി - 1,312, എറണാകുളം -2,533, തൃശൂർ- 2,092, പാലക്കാട് - 567, കോഴിക്കോട് - 650, മലപ്പുറം - 894, വയനാട് - 604, കണ്ണൂർ -1,330, കാസർകോട് - 1,161 ആകെ - 24,999

സേ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​(​വൊ​ക്കേ​ഷ​ണ​ൽ​)​ ​വി​ഭാ​ഗം​ 2025​ ​ജൂ​ണി​ൽ​ ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​സേ​/​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷാ​ഫ​ലം​ ​r​e​s​u​l​t​s.​h​s​e.​k​e​r​a​l​a.​g​o​v.​i​n​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം,​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യ്ക്കു​ള്ള​ ​അ​പേ​ക്ഷ​ ​നി​ശ്ചി​ത​ ​ഫീ​സൊ​ടു​ക്കി​ ​വി​ദ്യാ​ർ​ത്ഥി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​സ്‌​കൂ​ളി​ലെ​ ​പ്രി​ൻ​സി​പ്പ​ലി​ന് 22​ ​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​പ​ക​ർ​പ്പി​നു​ള്ള​ ​അ​പേ​ക്ഷ​യും​ 22​ ​നു​ള്ളി​ൽ​ ​പ​രീ​ക്ഷാ​ ​ആ​ഫീ​സി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​ ​w​w​w.​v​h​s​e​m​s.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​ഇ​ര​ട്ട​മൂ​ല്യ​നി​ർ​ണ​യം​ ​ക​ഴി​ഞ്ഞ​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​ ​ഉ​ണ്ടാ​യി​രി​ക്കി​ല്ല.

സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​കൗ​ൺ​സ​ലിം​ഗ് ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​ക​സ​മ്മ​ർ​ദ്ദ​ങ്ങ​ളും​ ​പ്ര​ശ്ന​ങ്ങ​ളും​ ​ക​ണ്ടെ​ത്തി​ ​പ​രി​ഹാ​ര​ങ്ങ​ൾ​ ​നി​ർ​ദ്ദേ​ശി​ക്കാ​ൻ​ ​അ​ദ്ധ്യാ​പ​ക​രെ​ ​പ്രൈ​മ​റി​ ​കൗ​ൺ​സ​ലേ​ഴ്സാ​യി​ ​പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​എ​ൺ​പ​തി​നാ​യി​രം​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​കൗ​ൺ​സ​ലിം​ഗ് ​ന​ൽ​കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​പൂ​ർ​ത്തി​യാ​യെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​ ​കെ.​വാ​സു​കി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ഓ​ഗ​സ്റ്റി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​പ​രി​ശീ​ല​നം​ ​ഏ​ഴ് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ​ല​ക്ഷ്യം.

ത​സ്തി​ക​നി​ർ​ണ​യം​ ​ആ​റാം പ്ര​വൃ​ത്തി​ദി​ന​ ​ക​ണ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സ്‌​കൂ​ൾ​ ​ത​സ്തി​ക​ ​നി​ർ​ണ​യം,​ ​നി​ല​വി​ലെ​ ​നി​യ​മ​പ്ര​കാ​രം​ ​ആ​റാം​ ​പ്ര​വൃ​ത്തി​ദി​ന​ത്തി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​ക​ണ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ഷാ​ന​വാ​സ്.​ ​ഇ​ര​ട്ടി​പ്പ് ​ഒ​ഴി​വാ​ക്കു​ന്ന​തി​ന് ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലേ​ത് ​പോ​ലെ​ ​യു​ഐ​ഡി​ ​(​ആ​ധാ​ർ​ ​രേ​ഖ​)​ ​ഉ​ള്ള​ ​കു​ട്ടി​ക​ളെ​യാ​ണ് ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​നു​ ​പ​രി​ഗ​ണി​ച്ച​ത്.​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​ ​നേ​ര​ത്തെ​ത​ന്നെ​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ങ്ങി​യ​താ​ണ്. ആ​റാം​ ​പ്ര​വൃ​ത്തി​ദി​ന​മാ​യ​ ​ജൂ​ൺ​ ​പ​ത്തി​ന് ​സ​മ​ർ​പ്പി​ച്ച​ ​യു​ഐ​ഡി​യി​ൽ​ 30,000​ ​പേ​ർ​ക്ക് ​പേ​രി​ലു​ൾ​പ്പെ​ടെ​ ​തെ​റ്റു​ണ്ടാ​യി​രു​ന്നു.​ ​ചെ​റി​യ​ ​തെ​റ്റു​ക​ൾ​ ​വ​ന്ന​വ​രെ​ ​പോ​ലും​ ​കൈ​റ്റി​ന്റെ​ ​സോ​ഫ്റ്റ്‌​വെ​യ​റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.​ ​ഇ​വ​ർ​ക്ക് ​ആ​ധാ​റി​ലെ​ ​പി​ഴ​വു​ക​ൾ​ ​തി​രു​ത്താ​ൻ​ ​ക​ഴി​ഞ്ഞ​ 21​ ​വ​രെ​ ​സ​മ​യം​ ​ന​ൽ​കി.​ ​ഭൂ​രി​ഭാ​ഗം​ ​പേ​രും​ ​ഇ​ത് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ആ​റാം​ ​പ്ര​വൃ​ത്തി​ ​ദി​നം​ ​ക​ഴി​ഞ്ഞു​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​യു​ഐ​ഡി​ക​ൾ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ത്തി​ന് ​പ​രി​ഗ​ണി​ക്ക​ണ​മെ​ങ്കി​ൽ​ ​ച​ട്ട​ത്തി​ൽ​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്ത​ണ​മെ​ന്നും​ ​എ​സ്.​ ​ഷാ​ന​വാ​സ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.