കേരള സർവകലാശാല സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാല ഫ്യൂച്ചേഴ്സ് സ്റ്റഡീസ് പഠന വകുപ്പിൽ എംടെക് ടെക്നോളജി മാനേജ്മെന്റ് കോഴ്സിൽ ഒഴിവുകളുള്ള ഏതാനും സീറ്റുകളിലേക്ക് 23ന് രാവിലെ 11ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 0471 2305321.
മൂന്നാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ബിഎസ്സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് , ബി.എസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി , ബി.എസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് , ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബിഎഫ്എ ഇന്റഗ്രേറ്റഡ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കരിയർ റിലേറ്റഡ് ബി.കോം കൊമേഴ്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷകൾക്ക് യു.ഐ.ടി. കാഞ്ഞിരംകുളം പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്തവർ യു.ഐ.ടി നെയ്യാറ്റിൻകരയിൽ പരീക്ഷ എഴുതണം.
ഓപ്പൺ യൂണിവേഴ്സിറ്റി വൈവാ വോസി സപ്ളിമെന്ററി പരീക്ഷ
കൊല്ലം: എസ്.എൻ ഓപ്പൺ സർവകലാശാലയുടെ ഒന്നാം ബാച്ച് 2022 അഡ്മിഷൻ പി.ജി നാലാം സെമസ്റ്റർ ഇംഗ്ലീഷ് ആൻഡ് മലയാളം വൈവാവോസി സപ്ളിമെന്ററി പരീക്ഷ 25 ന് രാവിലെ 10 മുതൽ 1 വരെ ഓൺലൈൻ ആയി നടക്കും. പഠിതാക്കൾ ഡിസർട്ടേഷൻ / പ്രോജക്ടിന്റെ ഹാർഡ് കോപ്പി, എക്സാമിനേഷൻ അഡ്മിറ്റ് കാർഡ്, ഫോട്ടോ പതിച്ച ഐഡി കാർഡ് എന്നിവ ഒപ്പം കരുതണം. ഫോൺ: 9188920013, 9188920014
എം.ജി സർവകലാശാല പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എ സി.ബി.സി.എസ് (പുതിയ സ്കീം2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഏപ്രിൽ 2025) പരീക്ഷയുടെ മോഹിനിയാട്ടം പ്രാക്ടിക്കൽ പരീക്ഷകൾ 21, 25 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷാ തീയതി അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നു മുതൽ ആറു വരെ സെമസ്റ്ററുകൾ എം.സി.എ (2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) ലാറ്ററൽ എൻട്രി (2019 അഡ്മിഷൻ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മേഴ്സി ചാൻസ്) പരീക്ഷകൾ ആഗസ്റ്റ് 4 മുതൽ നടക്കും
ഓർമിക്കാൻ...
1. പ്ലസ് ടു സേ പരീക്ഷാ ഫലം: പ്ലസ് ടു സേ (Save A Year) പരീക്ഷാ ഫലം കേരള ഡയറക്ടറേറ്റ് ഒഫ് ഹയർ സെക്കൻഡറി എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: results.hse.kerala.gov.in / dhsekerala.gov.in.
2. കേരള കേന്ദ്ര സർവകലാശാലയിൽ ഓണേഴ്സ് ബിരുദം: കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ നാലു വർഷ ഓണേഴ്സ് ബിരുദ പ്രവേശനത്തിന് 31 വരെ രജിസ്റ്റർ ചെയ്യാം. സി.യു.ഇ.ടി യു.ജി സ്കോർ അടിസ്ഥാനത്തിലാണ് പ്രവശനം. വെബ്സൈറ്റ്: www.cukerala.ac.in
ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: ബി.ആർക്ക് പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ barch.ceekerala@gmail.com ൽ ഇന്ന് വൈകിട്ട് നാലിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 – 2332120, 2338487
ശാസ്ത്ര സാഹിത്യ പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്കാരത്തിന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്ര വിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുളള വ്യക്തികൾക്കാണ് പുരസ്കാരം. 2024ൽ പ്രസിദ്ധീകരിച്ചതും ജനങ്ങളിൽ ശാസ്ത്രാവബോധം വളർത്താൻ സഹായകമായതും അന്വേഷണാത്മകമായതുമായ രചനകളാണ് പരിഗണിക്കുക. അൻപതിനായിരം രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. നാമനിർദ്ദേശ ഫോറവും നിബന്ധനകളും www.kscste.kerala.gov.in. എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോറത്തിൽ തയ്യാറാക്കിയ നാമനിർദേശവും അനുബന്ധരേഖകളും സഹിതം ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം 695 004 എന്ന വിലാസത്തിൽ അപേക്ഷിക്കുക.അവസാന തീയതി: ആഗസ്റ്റ് 31, വൈകിട്ട് 5. വിവരങ്ങൾക്ക് www.kscste.kerala.gov.in. . ഫോൺ:0471-2548223