ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു , മെയിൻ ലിസ്റ്റിൽ 8480 പേർ
തിരുവനന്തപുരം: വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികയുടെ (കാറ്റഗറി നമ്പർ 535 / 2023 ) റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. 14 ജില്ലകളിലുമായി 8480 പേരാണ് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടത്. സപ്ലിമെന്ററി ലിസ്റ്റിൽ 8608 പേരുണ്ട്. തിരുവനന്തപുരം ജില്ലയിലെ ലിസ്റ്റിലാണ് ഏറ്റവും കൂടുതൽപേർ. 1090 പേർ മെയിൻ ലിസ്റ്റിലും 1087 പേർ സപ്ലിമെന്ററി ലിസ്റ്റിലുമുണ്ട്. തൊട്ടുപിന്നിൽ എറണാകുളം ജില്ലയാണ്. മെയിൻ ലിസ്റ്റിൽ 789, സപ്ലിമെന്ററി ലിസ്റ്റിൽ 806 പേരുണ്ട്. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. മെയിൻ ലിസ്റ്റിൽ 342 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 350 പേരുമാണുള്ളത്. രണ്ടാഴ്ചക്കകം അഡ്വൈസ് നടപടികൾ ആരംഭിക്കും. രണ്ടായിരത്തോളം റിട്ടയർമെന്റ് ഒഴിവുകൾ നിലവിലുണ്ടെന്നാണ് വിവരം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ.
ജില്ല,മെയിൻ ലിസ്റ്റ് ,സപ്ലിമെന്ററി ലിസ്റ്റ് എന്നിവ യഥാക്രമം.
ആലപ്പുഴ -516 , 537
.ഇടുക്കി - 443, 454
.കണ്ണൂർ -648 , 661
.പാലക്കാട് -619, 630
.കാസർകോട് - 397 , 411
. മലപ്പുറം -717, 737
.തൃശൂർ - 679, 620
.കൊല്ലം - 634, 668
. കോട്ടയം - 517, 529
. എറണാകുളം - 789 , 806
.വയനാട് -342 , 350
.കോഴിക്കോട് -689, 712
. തിരുവനന്തപുരം - 1090 , 1087
.പത്തനംതിട്ട - 400, 406