പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ

Saturday 19 July 2025 12:04 AM IST

ഫാർമസി ഡിപ്ലോമ, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് &ടെക്‌നോളജിയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. രണ്ടു മുതൽ മൂന്ന് വർഷം വരെ നീളുന്ന പ്രോഗ്രാമുകളുണ്ട്. ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ലബോറട്ടറീസ് ടെക്‌നോളജി, റേഡിയോ ഡായഗ്‌നോസിസ് & റേഡിയോതെറാപ്പി, ഒഫ്താൽമിക് അസ്സിസ്റ്റന്റ്‌സ്, ഡെന്റൽ ഹൈജിനിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജി, കാർഡിയോവാസ്‌കുലാർ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി റെസ്പിരേറ്ററി ടെക്‌നോളജി, ഡെന്റൽ ഓപ്പറേറ്റിംഗ് റൂം ആൻഡ് അസിസ്റ്റൻസ് തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്. 17 വയസ് പൂർത്തിയായ, പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ചവർക്ക് ആഗസ്റ്റ് 12 വരെ അപേക്ഷിക്കാം.

പ്ലസ് ടു കണക്ക് പഠിച്ചവർക്കും അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. പ്രവേശനം റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓപ്ഷൻ നൽകി പൂർത്തിയാക്കാം. www.lbscentre.kerala.gov.in.

കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ

കോട്ടയത്തെ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് & ആർട്‌സിലെ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആക്ടിംഗ്, അനിമേഷൻ & വിഷ്വൽ എഫക്ട്, സിനിമാറ്റോഗ്രാഫി, ഡയറക്ഷൻ, എഡിറ്റിംഗ്, സൗണ്ട്, പ്ലേ റൈറ്റിംഗ് എന്നിവയിൽ മൂന്ന് വർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പ്രോഗ്രാമുകളുണ്ട്. ബിരുദം പൂർത്തിയാക്കിയവർക്ക് 30 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 10 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www. krnnivsa.edu.in